ഉരുളക്കിഴങ്ങിന്റെ ഈ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ ?

Webdunia
ബുധന്‍, 11 മാര്‍ച്ച് 2020 (20:43 IST)
നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകാറുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. ആഹാരത്തിൽ ധാരാളം ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നവരാണ് നമ്മൾ മലയാളികൾ. പക്ഷേ സൌന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ല ഒന്നാണ് ഉരുളക്കിഴങ്ങ് എന്നത് എത്രപേർക്കറിയാം ?
 
പലരും ഇത് വിശ്വസിക്കാൻ പോലും മടിക്കും. എന്നാൽ സത്യമാണ്. ഉരുളക്കിഴങ്ങ് സൌന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ്. മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങിന് പ്രത്യേക കഴിവുണ്ട്. ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ത്തു മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
 
ഉരുളക്കിഴങ്ങിന്റെ നീര് മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കും. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ഉരുളക്കിഴങ്ങിന്റെ നീര് നല്ലതാണ്. കണ്ണിനു താലെയുള്ള കറുപ്പ് നിറം മാറുന്നതിന് ഉരുളക്കിഴങ്ങിന്റെ നീരിൽ മുക്കിയ പഞ്ഞി കണ്ണിനു താഴെ വക്കുന്നതിലൂടെ സാധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article