ഇക്കാര്യങ്ങൾ അറിഞ്ഞ ശേഷമേ കപ്പ കഴിക്കാവു, അറിയൂ !

Webdunia
ശനി, 21 മാര്‍ച്ച് 2020 (21:21 IST)
കപ്പ നമ്മുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ്. എത്രയധികം കപ്പ കിട്ടിയാലും നമ്മൾ കഴിക്കും. എന്നാൽ. നല്ല മീൻ‌കറിയോ ഇറച്ചിക്കറിയോ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. പക്ഷേ നമ്മൽ കഴിക്കുന്ന കപ്പയിൽ വിഷാംശം അടങ്ങിയിട്ടുണ്ട് എന്നത് എത്രപേർക്ക് അറിയാം ?
 
സത്യമാണ് കപ്പയിൽ സയനൈഡ് എന്ന വിഷപദാർത്ഥം അടങ്ങിയിട്ടുണ്ട്. കപ്പ പുഴുങ്ങുയി ഉപയോഗിക്കുന്നതിനു കാരണം ഇതാണ്. കപ്പ പുഴുങ്ങിയ ശേഷം നമ്മൾ ഈ വെള്ളം ഊറ്റിക്കളയാറാണ് പതിവ്‌. ഈ വെള്ളത്തിലേക്ക് വിഷം അലിഞ്ഞു ചേരുന്നതിനാലാണ് കപ്പ പുഴുങ്ങിയ വെള്ളം മറ്റൊന്നിനും ഉപയോഗിക്കരുത് എന്ന് പറയാൻ കാരണം.
 
പുഴുങ്ങുന്നതോടെ ഈ വിഷാംശം കപ്പയിൽനിന്നും വലിയ അളവിൽ നഷ്ടമാകും. എങ്കിലും അ‌ൽ‌പം അതിൽ തന്നെ ശേഷിക്കും. ഇത് സ്ഥിരമായി ഉള്ളിൽ ചെന്നാൽ പ്രമേഹത്തിനും തൈറോഡ് അസുഖങ്ങൾക്കുമുള്ള സാധ്യത കൂടും. അതിനാൽ കപ്പ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article