ചെറിയ പനിക്കും ശ്വാസകോശ രോഗത്തിനും ആൻ്റി ബയോട്ടിക് വേണ്ട: ഐസിഎംആറിൻ്റെ മാർഗരേഖ

തിങ്കള്‍, 28 നവം‌ബര്‍ 2022 (13:21 IST)
ആൻ്റിബയോട്ടിക് മരുന്നുകൾ കുറിച്ചുനൽകുമ്പോൾ ഡോക്ടർമാർ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആർ. ചെറിയ പനി, വൈറൽ ബ്രോങ്കൈറ്റിസ് തുടർങ്ങിയവയ്ക്ക് ആൻ്റി ബയോട്ടിക്കുകൾ നൽകുന്നത് ഒഴിവാക്കണമെന്നും ഐസിഎംആർ മാർഗനിർദേശത്തിൽ പറയുന്നു.
 
ചെറിയ പനി,വൈറൽ ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ആൻ്റിബയോട്ടിക്കുകൾ നൽകുന്നുണ്ടെങ്കിൽ നിശ്ചിത സമയത്തേക്ക് മാത്രമായി പരിമിതിപ്പെടുത്തണം. തൊലിപ്പുറമെയുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്ന അണുബാധയ്ക്ക് 5 ദിവസം മാത്രമെ ആൻ്റിബയോട്ടിക് നൽകാൻ പാടുള്ളതുള്ളു. ആശുപത്രിക്ക് പുറത്ത് നിന്നും പകരുന്ന കമ്മ്യൂണിറ്റി ന്യൂമോണിയയ്ക്ക് 5 ദിവസവും ആശുപത്രിയിൽ നിന്ന് പകരുന്ന ന്യൂമോണിയയ്ക്ക് 8 ദിവസവുമാണ് ആൻ്റി ബയോട്ടിക് നൽകേണ്ടത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍