സ്കൂൾ വിനോദയാത്ര വർഷത്തിൽ 3 ദിവസം മാത്രം, രാത്രി പത്തിന് ശേഷവും രാവിലെ അഞ്ചിന് മുൻപും യാത്ര പാടില്ല

വ്യാഴം, 20 ഒക്‌ടോബര്‍ 2022 (18:00 IST)
സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രകൾക്ക് പുതുക്കിയ മാനദണ്ഡം പുറത്തിറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ. രാത്രി പത്തിന് ശേഷവും രാവിലെ അഞ്ചിന് മുൻപും യാത്രകൾ പാടില്ലെന്നും സ്കൂൾ വിനോദയാത്ര വർഷത്തിൽ 3 ദിവസം മതിയെന്നും നിർദേശത്തിൽ പറയുന്നു.
 
ഗതാഗതവകുപ്പ് മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമെ ഉപയോഗിക്കാവു. വാഹനങ്ങളുടെ രേഖകൾ പരിശോധിച്ച് ഉറപ്പാക്കുന്ന ചുമതല സ്കൂൾ അധികൃതർ ഏറ്റെടുക്കണം. വിനോദയാത്രയ്ക്ക് മുൻപ് രക്ഷിതാക്കളുടെ യോഗം വിളിച്ച് സ്കൂൾ അധികൃതറ് വിശദാംശങ്ങൾ അറിയിക്കണം.
 
ഒരു അക്കാഡമിക് വർഷത്തിൽ 3 ദിവസമെ വിനോദയാത്രയ്ക്ക് അനുവാദമുള്ളു. 15 വിദ്യാർഥികൾക്ക് ഒരു അധ്യാപകനെന്ന ആനുപാതം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍