രക്തത്തിലെ ക്രിയാറ്റിൻ അളവ് കുറയ്ക്കാൻ ഈ പഴങ്ങൾ

അഭിറാം മനോഹർ
വെള്ളി, 1 മാര്‍ച്ച് 2024 (20:55 IST)
ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ അരിച്ചുകളയുക എന്ന പ്രവര്‍ത്തിചെയ്യുന്ന വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായാല്‍ അത് ശരീരത്തിന്റെ തന്നെ മൊത്തം പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കും. ഇത്തരത്തില്‍ വൃക്കയെ ബാധിക്കുന്ന ഒന്നാണ് രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടുന്നത്. പുരുഷന്മാരില്‍ 0.7 മുതല്‍ 1.3 വരെയും സ്ത്രീകള്‍ക്ക് 0.6 മുതല്‍ 1.1 വരെയുമാണ് ക്രയാറ്റിന്റെ നോര്‍മള്‍ അളവ്. ഈ അളവില്‍ കൂടിയാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
 
രക്തത്തില്‍ ക്രിയാറ്റിന്‍ അളവ് കൂടിയാല്‍ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് വേണം മനസിലാക്കാന്‍. ക്രയാറ്റിന്റെ അളവ് വെച്ചാണ് വൃക്കയുടെ പ്രവര്‍ത്തനം പരിശോധിക്കുന്നത്. ക്രയാറ്റിന്‍ 2 ആയുള്ള ഒരാള്‍ക്ക് വൃക്കയുടെ പ്രവര്‍ത്തനം 50 ശതമാനമായിരിക്കും. ക്രയാറ്റില്‍ 4 ആണെങ്കില്‍ ഇത് 20 ശതമാനത്തിന് താഴേക്ക് പോകും. പല പഴങ്ങളും രക്തത്തില്‍ ക്രയാറ്റിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
 
പപ്പായ,തണ്ണിര്‍മത്തന്‍,മാങ്ങ,മുന്തിരി,ആപ്പിള്‍,ബെറി പഴങ്ങള്‍ ഇതിന് നല്ലതാണ്. കുറഞ്ഞ പൊട്ടാസ്യവും ഫോസ്ഫറുമുള്ള പഴങ്ങളാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. നാരുകള്‍ നിറയെയുള്ള ഏത്തപ്പഴം,തണ്ണിര്‍മത്തന്‍,അവക്കാഡോ,ഓറഞ്ച്,ആപ്പിള്‍ എന്നിവയും നല്ലതാണ്. ക്രയാറ്റില്‍ കൂടുതലുള്ളവര്‍ പ്രോട്ടീന്‍ അളവ് കൂടിയ ഭക്ഷണങ്ങള്‍ കുറയ്‌ക്കേണ്ടതുണ്ട്. റെഡ് മീറ്റ്,മുട്ട,ചിക്കന്‍,പ്രോട്ടീന്‍ എന്നിവ ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കുന്നത് ക്രയാറ്റിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ക്രയാറ്റിന്‍ അളവ് മൂന്നില്‍ കൂടുന്ന പക്ഷം ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article