ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ഘടകമാണ് വെള്ളം. ഒരു മനുഷ്യർ ഒരു ദിവസം ശരാശരി 8 ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. എന്നാൽ, അതിന് ചില നിയമങ്ങളൊക്കെ ഉണ്ട്.
വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത് ഒരു 100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം. നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം.
* ഭക്ഷണം കഴിക്കുമ്പോഴും, കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക.
* വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി (കുറേശെ) കുടിക്കുക. ചായ, കാപ്പി മുതലായവ കുടിക്കുന്നപോലെ. ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്.
* എത്രതന്നെ ദാഹിച്ചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജിൽ വെച്ച വെള്ളം, വാട്ടർകൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക. നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ വേനല്ക്കാലത്ത് മണ്‍കലത്തിൽ വെച്ച വെള്ളം കുടിക്കാം. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളും ഉണ്ട്.
* കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ് വെള്ളം കുടിക്കുക.