How to Boil an Egg: ഒരു മുട്ട എത്ര സമയം വേവിക്കണം?

Webdunia
തിങ്കള്‍, 9 ജനുവരി 2023 (09:24 IST)
How to Boil an Egg: ആരോഗ്യത്തിനു ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഭക്ഷണ വിഭവമാണ് മുട്ട. കോഴിമുട്ടയും താറാവ് മുട്ടയുമാണ് നമ്മള്‍ പൊതുവെ ഭക്ഷണക്രമത്തില്‍ ചേര്‍ക്കാറുള്ളത്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിനു കൂടുതല്‍ നല്ലത്. പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത് നല്ല ശീലമാണ്. 
 
അതേസമയം, മുട്ടയുടെ മഞ്ഞക്കരു അധികം കഴിക്കരുത്. മുട്ടയുടെ വെള്ളയിലാണ് കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളത്. മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിക്കുന്നത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മുട്ട അമിതമായി കഴിക്കരുത്. ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മുട്ട കഴിക്കാവൂ. 
 
ഒരു മുട്ട മിനിമം ഏഴ് മിനിറ്റെങ്കിലും വേവിക്കണം. എങ്കില്‍ മാത്രമേ കഴിക്കാവുന്ന പാകത്തിലേക്ക് എത്തൂ. കൃത്യമായി ഒരു മുട്ട പുഴുങ്ങി കിട്ടാന്‍ പത്ത് മിനിറ്റ് വേവിക്കണം. നന്നായി വേവിക്കാതെ മുട്ട കഴിക്കുന്നത് വയറിന് ദോഷം ചെയ്‌തേക്കാം. അതുകൊണ്ട് മുട്ട കൃത്യമായി വേവിച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article