ഗര്‍ഭിണികള്‍ക്ക് വ്യായാമം ചെയ്യാമോ ?; എന്തെല്ലാം ശ്രദ്ധിക്കണം ?

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (18:13 IST)
ഗര്‍ഭകാലത്ത് വ്യായാമം ചെയ്യാമോ എന്ന സംശയം പല സ്‌ത്രീകളിലുമുണ്ട്. ശാരീരിക അവശതകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്ന സമയത്ത് വ്യായാമം ചെയ്‌താന്‍ കുഞ്ഞിന് ദോഷകരമാകുമോ എന്ന ആശങ്കയാണ് എല്ലാവരിലുമുള്ളത്.

ശാരീരികമായി വലിയ അധ്വാനം ഇല്ലാത്ത വ്യായാമ മുറകളാണ് ഗര്‍ഭിണികള്‍ ചെയ്യേണ്ടത്. കൃത്യമായും ചിട്ടയായ രീതിയിലുമാകണം ഇവ. ഡോക്‍ടറുടെ അഭിപ്രായം തേടുന്നതും ഉത്തമമാണ്. അതിരാവിലെയോ, വൈകുന്നേരമോ വേണം വ്യായാമത്തിനായി സമയം മാറ്റി വെക്കേണ്ടത്.

വ്യായാമം ചെയ്യുന്ന സമയത്ത് ക്ഷീണം തോന്നുന്നുവെങ്കിൽ വ്യായാമം ഉടനെ തന്നെ അവസാനിപ്പിക്കണം.  കളർ കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ, പ്രത്യേകിച്ച് അയഞ്ഞുകിടക്കുന്ന ഗൗൺ പോലുള്ള വസ്ത്രങ്ങളാണ് നല്ലത്. ഇറുകിയിട്ടുകിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കുക.

അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഒരു വ്യായാമവും പാടില്ല. ശാരീരിക അവശതകള്‍ കൂടുതലുള്ളപ്പോള്‍ വിശ്രമം ആവശ്യമാണ്. വെള്ളം അമിതമായി കുടിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കും. വീട്ടില്‍ അല്ലെങ്കില്‍ കൂടെ ഒരാള്‍ ഉള്ളപ്പോള്‍ മാത്രമേ വ്യായായം പാടുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

Next Article