നിപ വൈറസ്: 7 പേര്‍ നിരീക്ഷണത്തില്‍; യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി, ഭയപ്പെടേണ്ടെന്ന് സർക്കാർ

വ്യാഴം, 6 ജൂണ്‍ 2019 (10:39 IST)
കൊച്ചിയിൽ നിപ വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗമനം ഉണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർ. നിയന്ത്രണവിധേയമാണെങ്കിലും ജാഗ്രത ഇപ്പോഴും തുടരണമെന്നും ഭയപ്പെടേണ്ട സാഹചര്യം മാറിയെന്നും സർക്കാർ അറിയിച്ചു. 
 
അതേസമയം, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രി യുടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം കൊച്ചിയിലാണ് ചേരുന്നത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.
 
ഏഴ് പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവരില്‍ നാലു പേരുടെ രക്ത സാമ്പിളു ശരീരസ്രവങ്ങളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നിന്നും കിട്ടിയ പരിശോധന ഫലത്തില്‍ നിന്നും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അതിനാൽ പൂനെയിൽ നിന്നുള്ള ഫലവും ആശ്വാസകരമാകുമെന്നാണ് കരുതുന്നത്. 
 
റിബാവൈറിന്‍ മരുന്ന് മാത്രമാണ് ചികിത്സയിലുള്ള രോഗിക്ക് ഇതുവരെ നല്‍കിയത്. വൈറസിന്റെ ഉറവിടം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ഇന്നും ശ്രമം തുടരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍