ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഗം ഉണ്ടാക്കുന്നതുവരെ ഒരു ലക്ഷണവും കാട്ടിയേക്കില്ല, ജാഗ്രത വേണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 2 മെയ് 2022 (08:40 IST)
ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഗം ഉണ്ടാക്കുന്നതുവരെ ഒരു ലക്ഷണവും കാട്ടിയേക്കില്ല. ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ വലിയൊരു ആരോഗ്യ പ്രശ്‌നം തന്നെയാണ്. ഇത് രക്തത്തിന്റെ കട്ടി കൂട്ടുകയും സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് എന്നിവ ഉണ്ടാക്കുകയും ചെയ്യും. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും ബാധിക്കും. ഇടക്കിടെ കൈകാലുകളില്‍ ഉണ്ടാകുന്ന വിറയല്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ഒരു ലക്ഷണമാണ്. നെഞ്ചിന്റെ ഇടതുഭാഗത്തുണ്ടാകുന്ന വേദനയും പ്രകാശത്തില്‍ നോക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദനയും ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമാണ്. സംസ്‌കരിച്ചതും ഉപ്പ് അധികവുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതുമൂലം കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സാധിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍