ഹൃദയത്തിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം ?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (20:12 IST)
ഹൃദയത്തിന്റെ ആരോഗ്യത്തിന് എന്ത് ഭക്ഷണം കഴിക്കണമെന്ന് ചോദിച്ചാല്‍ ഉത്തരം നല്‍കുക ബുദ്ധിമുട്ടാകും. പുതിയ ജീവിതശൈലിയില്‍ ഹൃദ്രോഗങ്ങള്‍ കൂടി വരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍
ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാനുള്ള ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

കൃത്യമായ വ്യായാമത്തിനൊപ്പം നിത്യവും സസ്യാഹാരം ശീലമാക്കുന്നത് ഹൃദ്രോഗങ്ങള്‍ പിടിപെടുന്നതില്‍നിന്ന് സംരക്ഷണം നല്‍കും. പച്ചക്കറികള്‍, ഇലക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ മികച്ച ആഹാരങ്ങളാണ്. പാചകം ചെയ്യാതെ പച്ചക്കറി കഴിക്കുന്നതും പയർവർഗങ്ങൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയത്തെ സംരക്ഷിക്കും.

പുകവലി, മദ്യപാനം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. അധികം വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കാം കൊളസ്ട്രോൾ നിലയിൽ വർധനവുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്. പ്രമേഹമുണ്ടോ എന്നതും പ്രധാനമാണ്. മാസത്തിലൊരിക്കൽ പ്രമേഹം പരിശോധിക്കണം. ഭക്ഷണത്തിനു മുമ്പും  ശേഷവുമുള്ള പ്രമേഹനില പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.

അമിതവണ്ണം ഭാവിയിൽ ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം. അതുകൊണ്ട് വണ്ണം കുറയ്ക്കാനുള്ള നടപടികൾ ആരംഭിക്കാം. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും ഉള്‍പ്പെടുന്ന മിക ഒരു ജീവിതശൈലി ക്രമീകരിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article