ഉറക്കം കുറഞ്ഞാല്‍ മുടി കൊഴിയുമോ ?; എന്താണ് സത്യം ?

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (19:52 IST)
പുതിയ തൊഴില്‍ സാഹചര്യങ്ങളില്‍ രാത്രിയിലും ജോലി ചെയ്യേണ്ടി വരുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഉറക്കം ഉപേക്ഷിച്ച് കമ്പ്യൂട്ടറുകള്‍ക്ക് മുമ്പിലിരുന്ന് ജോലി ചെയ്യുന്നത് ഇന്ന് പതിവാണ്. ഇതോടെ, ഭൂരിഭാഗം പേരിലും ഉണ്ടാകുന്ന തോന്നലാണ് ഉറക്കം കുറഞ്ഞാല്‍ മുടി കൊഴിയുമോ എന്നത്.

ഇതില്‍ വാസ്‌തവം ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഉറക്കം നഷ്‌ടമാകുന്നവരില്‍ മുടികൊഴിച്ചിൽ കൂടുതലായിരിക്കും. മുടി കൊഴിയുക, തിളക്കം നഷ്ടപ്പെടുക, വളർച്ച കുറയുക, കരുത്ത് നഷ്ടപ്പെടുക, മുടി പെട്ടെന്ന് പൊട്ടിപ്പോവുക എന്നിവയാണ് ഉറക്കക്കുറവിലൂടെ സംഭവിക്കുന്നത്.

ഉറങ്ങുന്ന സമയത്ത് പോഷകങ്ങളുടെ ആഗിരണവും ഊർജ സംഭരണവും കോശങ്ങളുടെ വളര്‍ച്ചയും നടക്കുന്നുണ്ട്. പണിയെടുത്ത് തളർന്ന ശരീരം വിശ്രമിക്കുന്ന വേള. ഇതിനു സാധിക്കാതെ വരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും.

ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങുകയും മികച്ചതും ആരോഗ്യം പകരുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യുന്നവരില്‍ മുടി കൊഴിച്ചില്‍ കുറവായിരിക്കും. എന്നാല്‍, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മുടി നഷ്‌ടമാകുന്നതിന് കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍