അവയവ ലഭ്യതക്കുറവുമൂലം ദിവസേന നിരവധിപേരാണ് മരണപ്പെടുന്നത്. അമേരിക്കയില്‍ മാത്രം ദിവസവും 12 പേര്‍ വീതം മരണപ്പെടുന്നു. 3817 അമേരിക്കക്കാരാണ് കഴിഞ്ഞ വര്‍ഷം ഹൃദയം മാറ്റിവച്ചത്. നിരവധിപേരാണ് ഹൃദയം മാറ്റിവയ്ക്കാന്‍ കാത്തുനില്‍ക്കുന്നത്. എന്നാല്‍ അവയവലഭ്യത ഇല്ലാത്തതാണ് മരണത്തിലേക്ക് നീങ്ങുന്നത്. ഇതോടെയാണ് മനുഷ്യ ഹൃദയം അല്ലാത്ത വഴികള്‍ ശാസ്ത്രം തേടിയത്.
പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ച് പിടിപ്പിച്ച് പരീക്ഷണം ആദ്യമായിട്ട് ഇപ്പോഴല്ല നടക്കുന്നത്. 25വര്‍ഷം മുന്‍പ് 1997ല്‍ ഡോക്ടര്‍ ധാനിറാം ബറുവ പന്നിയുടെ ഹൃദയം മനുഷ്യനില്‍ തുന്നിച്ചേര്‍ത്തു. ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്ന 32വയസുള്ള ആളിലാണ് പരീക്ഷണം നടത്തിയത്. അണുബാധയെ തുടര്‍ന്ന് രോഗി മരിക്കുകയായിരുന്നു. പിന്നാലെ ഗവേഷണ കേന്ദ്രം ജനങ്ങള്‍ അടിച്ചു തകര്‍ക്കുകയും നിയമവിരുദ്ധ ശസ്ത്രക്രിയ നടത്തിയതിന് ഇദ്ദേഹത്തെ അറസ്റ്റുചെയ്യുകയുമായിരുന്നു.