തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറക്കം വളരെ പ്രധാനമാണ്. ആവശ്യം ഉറക്കം ലഭിക്കാത്തവരില്‍ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടമാകുന്നു. ഉറക്കത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും പഠിക്കണം
രാത്രി തുടര്‍ച്ചയായി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം
വളരെ നേരംവൈകി ഉറങ്ങുന്നതും ഉണരുന്നതും ആരോഗ്യത്തിനു നല്ലതല്ല
രാത്രി ചായയോ കാപ്പിയോ കുടിക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും