വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക്, 60 മുതല്‍ 80 ശതമാനം വരെ മരണസാധ്യത; മാര്‍ബര്‍ഗ് വൈറസ് വ്യാപനത്തില്‍ അതീവ ജാഗ്രത !

തിങ്കള്‍, 3 ഏപ്രില്‍ 2023 (09:37 IST)
മാര്‍ബര്‍ഗ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് താന്‍സനിയ, ഗിനി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഗള്‍ഫ് സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് നടപടി. രോഗ നിയന്ത്രണത്തെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നതുവരെ ഈ രണ്ട് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. 
 
രോഗം പിടിപെടുന്നവരില്‍ 60 മുതല്‍ 80 ശതമാനം പേര്‍ക്കുവരെ മരണം സംഭവിക്കാന്‍ സാധ്യതയുള്ള മാര്‍ബര്‍ഗ് എബോള ഉള്‍പ്പെടുന്ന ഫിലോ വൈറസ് കുടുംബത്തിലെ അംഗമാണ്. വവ്വാലില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരിലെത്തിയാല്‍ രക്തം മറ്റു ശരീരദ്രവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടര്‍ന്നുപിടിക്കും. 1967 ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തില്‍ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ് ഈ പേര് ലഭിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍