നാവില്‍ പുണ്ണുണ്ടാകാനുള്ള കാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 10 ജനുവരി 2022 (13:28 IST)
കലാവസ്ഥാ വ്യതിയാനങ്ങള്‍, അലര്‍ജി, അസിഡിറ്റി, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ കാരണങ്ങള്‍കൊണ്ടെല്ലാം നാവില്‍ പുണ്ണ് ഉണ്ടാകാം. എന്നാല്‍ നാവിലെ പുണ്ണിനെ ചെറുക്കാന്‍ ഇംഗ്ലീഷ് മരുന്നൊന്നും തേടിപ്പോകേണ്ട. നമ്മുടെ അടുക്കളയില്‍ തന്നെ ഇതിനെ ചെറുക്കാനുള്ള വിദ്യകള്‍ ധാരാളമുണ്ട്.
 
ഉപ്പാണ് ഇതില്‍ പ്രധാനി. അല്‍പം ചെറു ചുടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കവിള്‍ കൊള്ളുന്നതോടെ വളരെ വേഗത്തില്‍ തന്നെ നാവിലെ പുണ്ണ് ഇല്ലാതാക്കാന്‍ സഹായിക്കും. ഐസ് ക്യൂബുകളും നാവില്‍ പുണ്ണ് ചെറുക്കുന്നതിന് നല്ലതാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം ശരീര താപനില വര്‍ധിക്കുന്നതിനാല്‍ ചിലപ്പോള്‍ നാലില്‍ പുണ്ണ് വരാറുണ്ട്. ഇത്തരം സഹചര്യത്തില്‍ നാവ് തണുപ്പിക്കുന്നതിനായി ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article