അമിതമായി വ്യായാമം ചെയ്യുന്നവര്‍ മാനസികപ്രശ്‌നങ്ങള്‍ക്ക് അടിമപ്പെടാമെന്ന് പഠനം

ശ്രീനു എസ്
ചൊവ്വ, 7 ജൂലൈ 2020 (10:38 IST)
ശരീരത്തില്‍ മറ്റുഅസുഖങ്ങള്‍ വരാതിരിക്കാനും സൗന്ദര്യം കൂട്ടാനുമാണ് പലരും ജിമ്മില്‍ പോകുന്നത്. എന്നാല്‍ അമിതമായി വ്യായാമം ചെയ്താല്‍ ശാരീരികമായും മാനസികമായും അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. ഓക്‌സഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും യേല്‍ യൂണിവേഴ്‌സിറ്റിയും 1.2 മില്യണ്‍ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.
 
ആഴ്ചയില്‍ അഞ്ചുദിവസത്തില്‍ അധികമോ ദിവസേന മൂന്നുമണിക്കൂറില്‍ കൂടുതലോ വ്യായാമം ചെയ്യുന്നവരില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നാണ് പഠനം. ഇത്തരത്തില്‍ അമിത വ്യായമം ചെയ്ത പലരും മാനസിക സമ്മര്‍ദ്ദങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്ന് പഠനം നടത്തിയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article