ചില ഭക്ഷണങ്ങളും ഈ ശീലങ്ങളും ഉറക്കം നഷ്‌‌ടപ്പെടുത്തും

Webdunia
ബുധന്‍, 29 മെയ് 2019 (20:08 IST)
ചില ഭക്ഷണങ്ങള്‍ ഉറക്കത്തിന് തടസമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ അവസ്ഥ രോഗങ്ങള്‍ക്കും ക്ഷീണത്തിനും കാരണമാകും. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ഉറക്കത്തിന് തടസമാകുന്നത്.

ഡാര്‍ക്ക് ചോക്ലേറ്റും കഫേന്‍ അടങ്ങിയ ഭക്ഷ്യവസ്‌തുക്കളും ഉറക്കത്തെ തടയും. കട്ടി കൂടിയ ഭക്ഷണം കഴിക്കുന്നതും മദ്യപിച്ചിട്ട് കിടക്കുന്നതും ദോഷം ചെയ്യും. മദ്യപിച്ചിട്ട് കിടക്കുമ്പോള്‍ മയക്കം മാത്രമാണ് ലഭിക്കുന്നത്. ഇത് ഉറക്കമല്ല എന്നതാണ് സത്യം.

വയറെരിച്ചിലിനും ഗ്യാസിനും കാരണമാകുന്ന സ്‌പൈസിയായ ഭക്ഷണങ്ങളും കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണവും ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും രാത്രിയില്‍ വേണ്ട. കൂടുതല്‍ വെള്ളം കുടിച്ചാല്‍ ഉറക്കത്തനിടെ മൂത്രമൊഴിക്കാനായി എഴുന്നേല്‍ക്കേണ്ടതായി വരും.

അനുബന്ധ വാര്‍ത്തകള്‍

Next Article