വ്യായാമത്തിന്റെ ഇഫക്ട് എത്ര മണിക്കൂര്‍ നീണ്ടു നില്‍ക്കും ?

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (15:35 IST)
വ്യായമം ചെയ്യുന്നവരില്‍ പല വിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാകും. ഭക്ഷണക്രമം മുതല്‍ വ്യായാമം എത്ര നേരം ചെയ്യണമെന്ന് വരെ ആശങ്കകള്‍ നിലനില്‍ക്കും. പുരുഷന്മാരെ പോലെ സ്‌ത്രീകളിലും ഈ സംശയങ്ങള്‍ പതിവാണ്.

വ്യായാമം എപ്പോള്‍ നിര്‍ത്തണം ഇഫക്ട് എത്ര മണിക്കൂര്‍ നില്‍ക്കും എന്നീ കാര്യത്തില്‍ സംശയം പലരിമുണ്ട്. 24 മുതല്‍ 48 മണിക്കൂര്‍ വരെയാണ് വ്യായാമത്തിന്റെ ഇഫക്ട് നിലനില്‍ക്കൂ എന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സ്‌ത്രീകളിലും പുരുഷന്മാരിലും ഈ അവസ്ഥയില്‍ വ്യത്യാസം ഉണ്ടാകാം. വര്‍ക്കൗട്ട് ഇല്ലാത്ത സമയങ്ങളില്‍ പൊതുവേ ആളുകള്‍ ഭക്ഷണം കൂടുതല്‍ കഴിക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെ ഫിറ്റ്‌നസില്‍ മാറ്റമുണ്ടാകും.

വര്‍ക്കൗട്ട് നിര്‍ത്തിയിട്ടും ഒരു കണ്‍ട്രോള്‍ ലൈഫ് സ്‌റ്റൈലാണ് പിന്തുടരുന്നതെങ്കില്‍ ഫിറ്റ്‌നസിന് വലിയ വ്യതിയാനം സംഭവിക്കില്ല. ജിമ്മില്‍ പോയുള്ള വര്‍ക്കൗട്ട് പെട്ടെന്ന് തുടങ്ങുകയും പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്യരുത്. വ്യായാമം അവസാനിപ്പിക്കുന്നത് ലളിതമായ വര്‍ക്കൗട്ടിലൂടെയാകണം.

അനുബന്ധ വാര്‍ത്തകള്‍

Next Article