നമ്മളില്‍ പലരും അടുക്കളയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഒന്നാണ് തവിടെണ്ണ. ആരോഗ്യദായകവും ഹൃദയാരോഗ്യത്തിന് ഉത്തമവുമായ തവിടെണ്ണയുടെ ഗുണങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
മറ്റു സംസ്ഥാനങ്ങളില്‍ കൂടുതലായും തവിടെണ്ണ ഉപയോഗിക്കാറുണ്ട്. റൈസ് മില്ലുകളിൽ നിന്ന് ശേഖരിച്ച തവിട് അരിച്ച് ശാസ്ത്രീയമായി തിളപ്പിച്ച് എണ്ണയൂറ്റി എടുത്തു ശുദ്ധീകരിച്ചാണ് തവിടെണ്ണയുണ്ടാക്കുന്നത്. ഇതിന്റെ മേന്മയും ഏറെയാണ്. ലോകത്തിലെ ആരോഗ്യകരമായ എണ്ണകളിൽ മൂന്നാം സ്ഥാനം തവിടെണ്ണയ്ക്കാണ്.
കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹത്തിനെ എതിർക്കാനും ഹൈപ്പർടെൻഷനെയും നെർവ്സിന്റെ ഇംബാലൻസിനെയും ഒക്കെ ശരിയാക്കാനും ഈ എണ്ണയിൽ അടങ്ങിയിരിക്കുന്ന ഒറൈസനോളിന് കഴിയും. കരളിനെ സൂക്ഷിക്കുന്ന നല്ലൊരു പോരാളിയും കൂടിയാണ് ഒറിസാനോൾ.
ഒരു നല്ല മോയിസ്ച്ചറൈസർ കൂടിയാണ് തവിടെണ്ണ. മീനെണ്ണ കഴിഞ്ഞാൽ ഒമേഗ 3 അടങ്ങിയിട്ടുള്ളത് ഈ ഓയിലിൽ ആണ്. ഒമേഗ 3 യുടെ ഔഷധ ഗുണങ്ങളും ഏറയാണ്.