അടുക്കളകളില്‍ നിന്നും വീട്ടമ്മമാര്‍ അകറ്റി നിര്‍ത്തുന്ന ഇലക്കറികളില്‍ ഒന്നാണ് വയലറ്റ് നിറത്തിലുള്ള കാബേജ്. വൈറ്റമിന്‍ സി, ഇ, എ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഈ കാബേജ് ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ്. അതിനാല്‍ സ്‌ത്രീകളും കുട്ടികളും മടികൂടാതെ കഴിക്കാന്‍ തയ്യാറാകണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
റെഡ് കാബേജ് എന്ന പേരുകൂടിയുള്ള വയലറ്റ് നിറത്തിലുള്ള ഈ ഇലക്കറിക്ക്. രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കുകയും രക്താണുക്കളുടെ വര്‍ദ്ധനവിനും റെഡ് കാബേജ് ഉത്തമാണ്. യൂറിക് ആസിഡും സള്‍ഫറും ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്‌ട്രോള്‍ കുറയാനും സഹായകമാണ്.
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണം നല്‍കുന്ന സയാന്തിന്‍, ല്യൂട്ടിന്‍ എന്നീ ഘടകങ്ങള്‍ വയലറ്റ് കാബേജില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ക്യാന്‍സര്‍ തടയുന്നതിനും ഈ ഇലക്കറി ഉത്തമമാണ്.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന വൈറ്റമിന്‍ കെ, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വൈറ്റമിന്‍ സി, ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന വൈറ്റമിന്‍ സി, ഇ, എ എന്നിവയും ധാരാളമായി വയലറ്റ് നിറത്തിലുള്ള കാബേജില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആഹാരക്രമത്തില്‍ മടിയില്ലാതെ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇതെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.