ഈ പ്രശ്നം നിങ്ങളെ മാനസികമായി തളര്‍ത്തിയോ ? എങ്കില്‍ ഇതാ അതിനുള്ള പരിഹാ‍രം !

സജിത്ത്

വ്യാഴം, 5 ജനുവരി 2017 (13:52 IST)
വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ആരോഗ്യ കാര്യത്തോടൊപ്പം  സൗന്ദര്യ കാര്യത്തിലും അല്‍പം മുന്‍പില്‍ തന്നെയാണ് വെളിച്ചെണ്ണയുടെ സ്ഥാനം. അതുപോലെ പ്രകൃതിയുടെ വരദാനം കൂടിയായ വെളിച്ചെണ്ണ ഉപയോഗിച്ച് ഒരു ചിലവുമില്ലാതെ തന്നെ നമുക്ക് അറുപതാം വയസ്സിലും യൗവ്വനം കാത്തു സൂക്ഷിക്കാനും സാധിക്കും. എന്തെല്ലാമാണ് ഇതിന്റെ ആരോഗ്യഗുണങ്ങളെന്ന് നോക്കാം. 
 
* ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനായി ഉപയോഗിക്കാവുന്ന പ്രകൃതി ദത്തമായ ഒന്നാണ് വെളിച്ചെണ്ണ. 
* മുഖത്ത് വെളിച്ചെണ്ണ പുരട്ടിയതിനു ശേഷം ഫൗണ്ടേഷന്‍ ഇടുന്നത് മേക്കപ് കൂടുതല്‍ സമയം നില്‍ക്കാന്‍ സഹായിക്കും.
* മുടിയുടെ വളര്‍ച്ചയ്ക്കും സ്വാഭാവിക നിറത്തിനും കൂടാതെ മുടിയ്ക്കാവശ്യമായ പ്രോട്ടീനും പരിരക്ഷയും നല്‍കാനും വെളിച്ചെണ്ണ സഹായിക്കും.
* നിത്യേന രാവിലെ അല്‍പം വെളിച്ചെണ്ണ വായിലൊഴിച്ച് ചുഴറ്റുന്നത് പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായകമാണ്.
* ഷേവ് ചെയ്യുന്നതിനു മുമ്പായി അല്പം വെളിച്ചെണ്ണ പുരട്ടുന്നത് മുഖം വരണ്ടതാകുന്നതില്‍ നിന്നും മുറിവുണ്ടാകുന്നതില്‍ നിന്നും സംരക്ഷണം നല്‍കും. 
* വെളിച്ചെണ്ണയില്‍ അല്‍പം പഞ്ചസാരയിട്ട് മിക്‌സ് ചെയ്യുക. ഇത് ശരീരത്തില്‍ സ്‌ക്രബ്ബ് ചെയ്യുന്നതിന് ഉപയോഗിക്കാം.
* ചര്‍മ്മത്തിലെ അഴുക്കും പൊടിയും ഇല്ലാതാക്കാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
* വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ കണ്‍തടത്തിലെ കറുപ്പകറ്റാനും മുഖത്തെ കറുത്ത പാടുകള്‍ കളയാനും സഹായിക്കും. 

വെബ്ദുനിയ വായിക്കുക