കാന്‍സര്‍ തടയും, ശരീരകാന്തി വര്‍ദ്ധിപ്പിക്കും; ഉണക്ക മുന്തിരിയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല!

ചൊവ്വ, 26 ഫെബ്രുവരി 2019 (13:05 IST)
ആരോഗ്യത്തിനു വളരെ നല്ലതാണ് ഉണക്ക മുന്തിരി. വിളർച്ചയ്‌ക്ക് പരിഹാരവുമാണ് ഇത്. ഉണക്കമുന്തിരി ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നതും വെള്ളത്തിൽ കുതിർത്തുകഴിക്കുന്നതും വളരെ നല്ലതാണ്.

കാന്‍‌സര്‍, പ്രമേഹം പോലെയുളള രോഗങ്ങൾക്കുളള പ്രതിവിധി കൂടിയാണ് ഉണക്കമുന്തിരി. നേത്ര രോഗങ്ങൾക്കും, എല്ലിന്റെ ആരോഗ്യം നിലനിർത്താനുമൊക്കെ ഉണക്കമുന്തിരി കഴിക്കാം. ശരീരത്തിൽ എല്ലിന്റെ ആരോഗ്യത്തിനും  മലബന്ധം തടയാനും, ദഹന പ്രക്രിയ മെച്ചപ്പെടുത്താനും ഉണക്കമുന്തിരി സഹായിക്കും.

കാന്‍സറിനെ ഒരു പരിധി വരെ തടയാൻ ഉണക്കമുന്തിരി സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിൻ എന്ന ആന്റി ടോക്സിഡന്റാണ് ഇതിനു സഹായകമാകുന്നത്. ഇതു ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നതിലൂടെ  കാന്‍സറിനു കാരണമാകുന്ന സെല്ലുകളുടെ വളർച്ച നശിപ്പിക്കുകയും ചെയ്യുന്നു.

ഉണക്ക മുന്തിരിയലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഫൈബർ ഫിനോളിക്സ് ആസിഡ്, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇതുവഴി രക്തസമ്മർദം കുറയ്ക്കാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിയുന്നു. പ്രമേഹം നിയന്ത്രിക്കാനും ഉണക്കമുന്തിരി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും ആഹാരത്തിനു ശേഷം ഉണക്കമുന്തിരി കഴിക്കുന്നത് ശരീരകാന്തി വര്‍ദ്ധിപ്പിക്കുമെന്നും പഠങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍