അറിയാം വെളുത്തുള്ളി ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

ശ്രീനു എസ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (16:38 IST)
നമ്മുടെയൊക്കെ ആഹാരത്തില്‍ സ്ഥിരം ഉപയോഗിക്കാറുള്ള ഒന്നാണ് വെളുത്തുള്ളി. ആഹാരത്തിന് രുചി കൂട്ടുന്നത് മാത്രമല്ല വെളുത്തുള്ളി കൊണ്ടുള്ള ഗുണം. ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒന്നാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി ചേര്‍ത്ത ആഹാരം കഴിക്കുന്നത് നല്ല ആരോഗ്യവും പ്രധാനം ചെയ്യുന്നു. എന്തൊക്കെയാണ് വെളുത്തുള്ളി ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്ന് നോക്കാം. 
 
ദിവസവും വെളുത്തുള്ളി അടങ്ങിയ ആഹാരം കഴിക്കുന്നത് ഒരു പരിധിവരെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം പോലെ തന്നെ ഇന്ന് എല്ലാവരും നേരിടുന്ന പ്രശ്നമാണ് കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും വെളുത്തുള്ളി അടങ്ങിയ ആഹാരം കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളിയില്‍ ഒരുപാട് ആന്റി ഓക്സിഡന്റുകളും അയങ്ങിയിട്ടുണ്ട്. രക്തം കട്ട പിടിക്കുന്നത് കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കുന്നു. ഇതുവഴി രക്തം കട്ടപിടിക്കുന്നതുമൂലമുണ്ടാകുന്ന പല ഹൃദ്രോരോഗങ്ങള്‍ക്കെതിരെ പോരാടാനും സാധിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article