രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിയ്ക്കാൻ വെളുത്തുള്ളി; ചെയ്യേണ്ടത് ഇത്രമാത്രം !

ഞായര്‍, 30 ഓഗസ്റ്റ് 2020 (17:07 IST)
വെളുത്തുള്ളി ഇല്ലാത്ത അടുക്കകൾ നമ്മുടെ നാട്ടിൽ ഉണ്ടാകില്ല. നമ്മുടെ അഹാര രീതിയിൽ വെളുത്തുള്ളിയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ആരോഗ്യത്തിന് ഏറെ ഗുണകരമാണ്  വെളുത്തുള്ളി എന്നതാണ് ഇതിന് കാരണം. പല ജീവിതശൈലി രോഗങ്ങളേയും നിയന്ത്രിയ്ക്കാൻ വെളുത്തുള്ളി കഴിയ്ക്കുന്നതിലൂടെ സാധിക്കും. ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും കാരണം കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ഇവ നിയന്ത്രിക്കാൻ വെളുത്തുള്ളിക്ക് സാധിക്കും. 
 
രാത്രി ഉറങ്ങുന്നതിന് മുൻപ് വെളുത്തുള്ളി നുറുക്കി കഴിച്ചാൽ ഉയർന്ന രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാം. കൊളസ്ട്രോൾ നിയന്ത്രിക്കാനും വെളുത്തുള്ളിക്ക് പ്രത്യേക കഴിവാണുള്ളത്. പാലിൽ വെളുത്തുള്ളി ചേർത്ത് കഴിച്ചാൽ ശരീരത്തിലെ മോശം കൊളസ്ട്രോളിനെ നിയന്ത്രിക്കാനാകും. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ്  വെളുത്തുള്ളി എന്നാൽ ഇതിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിരിക്കുന്നത് എന്നതിനാലാണ് വെളുത്തുള്ളി കൂടുതൽ ആരോഗ്യദായകമാകന്നത്. മുടി കൊഴിച്ചിൽ തടയാനും വെളുത്തുള്ളി ഉത്തമമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍