യൗവനം നിലനിർത്താന്‍ കാരറ്റിനേക്കാള്‍ വലിയ കേമനില്ല!
ശനി, 13 ഒക്‌ടോബര്‍ 2018 (19:35 IST)
ആന്റി ഓക്‌സിഡന്റുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ കാരറ്റ് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മനസ്സിനും ശരീരത്തിനും ഉന്‍മേഷവും ചുറുചുറുക്കും നൽകി ചർമസൗന്ദര്യം വർധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാരറ്റ് വിഭങ്ങള്‍.
ഓറഞ്ച് നിറത്തിൽ കാണപ്പെടുന്ന കിഴങ്ങുവർഗമായ കാരറ്റ് മഞ്ഞ, വെള്ള, ചുവപ്പ്, പർപ്പിൾ നിറങ്ങളിലും കാണപ്പെടാറുണ്ട്. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.
എന്നാല്‍ കാരറ്റ് ജ്യുസ് പ്രായത്തിനു കടിഞ്ഞാണ്‍ ഇടാന്‍ കഴിയുന്ന ഒന്നാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയും. ശരീരകാന്തി വര്‍ദ്ധിക്കുന്നതിനും
യൗവനം നിലനിർത്താനും ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണ് കാരറ്റ് ജ്യുസ് ശീലമാക്കുക എന്നത്.
കാരറ്റില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ കാരറ്റില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാ പ്രമേഹ രോഗികള്‍ കാരറ്റ് ശീലമാക്കുന്നത് തിരിച്ചടിയാകും.