കണ്ടാൽ കേമൻ, എന്നും കഴിച്ചാൽ എട്ടിന്റെ പണി തരും!

Webdunia
ഞായര്‍, 11 മാര്‍ച്ച് 2018 (16:03 IST)
അച്ചാറില്ലാത്തൊരു ഭക്ഷണരീതീയെക്കുറിച്ച് മലയാളിക്ക് ചിന്തിക്കാൻ പോലുമാവില്ല. അത്രയേറെ നമ്മുടെ നിത്യ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട് അച്ചാറെന്ന ആഹാര പദാർത്ഥം. അച്ചാറില്ലാത്ത സദ്യയുണ്ടോ എന്നൊരു പ്രയോഗം തന്നെയുണ്ട് മലയളത്തിൽ. ഇഞ്ചിയിലും വെളുത്തുള്ളിയിലും തുടങ്ങി മീനിലും ഇറച്ചിയിലും വരെ എത്തി നിൽക്കുകയാണ് മലയാളിയുടെ അച്ചാറിനോടുള്ള ആർത്തി. 
 
എന്നാൽ ഈ അച്ചാറ് തീറ്റ നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതാണോ? ചില ആന്റിഓക്സിഡന്റുകൾ അച്ചാറുകളിൽ ഉണ്ടെങ്കിലും സ്ഥിരമായി അച്ചാറ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നതാണ് സത്യം. ദഹനപ്രശ്നത്തിൽ തുടങ്ങി കിഡ്നി, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങ:ൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും അമിതമായ അച്ചാറിന്റെ ഉപയോഗം.
 
ഗ്യാസ്ട്രബിൾ ഒഴിവാക്കാൻ പലരും അച്ചാറാണ് കഴിക്കുന്നത്. എന്നാലിത് വിപരീത ഫലമാണ് 
പലപ്പോഴുമുണ്ടാക്കുന്നത്. എന്ന് മാത്രമല്ലാ അച്ചാറിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പ് രക്തസമ്മർദം വർധിപ്പിക്കുകയും ഇത് കിഡ്നിയേയും ഹൃദയത്തേയും ഒരുപോലെ ബാധിക്കുകയും ചെയ്യും. 
 
അച്ചാറിൽ ഉപയോഗിക്കുന്ന ഏണ്ണയും പ്രശ്നക്കാരൻ തന്നെയാണ്. ഇത് കൊളസ്ട്രോളിന്റെ അളവ് കൂടാനും കാരണമാകും. ചുരുക്കി പറഞ്ഞാൽ ദിവസവും അച്ചാറ് കഴിക്കുന്നത് അത്ര നല്ല ശീലമല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article