മാർച്ച് മുതൽ മെയ് അവസാനം വരെ അതി കഠിനമായ ചൂടായിരിക്കും. ചൂട് കാലത്തേക്ക് കടക്കുന്നതിന് മുൻപായി ചില മുൻകരുതലുകൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്. ഇതിൽ ആഹാര പാനിയങ്ങൾക്ക് പ്രഥമ സ്ഥാനമാണുള്ളത്. ചില ആഹാരങ്ങളും പാനിയങ്ങളും വേനൽകാലത്ത് പൂർണമായും ഒഴിവാക്കേണ്ടതുണ്ട്
ഇതിൽ ഏറ്റവും പ്രധാനമാണ് മദ്യം. ചൂടുകാലത്ത് മദ്യപിക്കുന്നത് ശരീരത്തെ അപകടകരമായ അവസ്ഥയിലെത്തിക്കും. വേനൽക്കാലത്ത് സ്വഭാവിമകായി തന്നെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കും. മദ്യം കഴിക്കൂമ്പോൾ നിർജ്ജകരണത്തിന്റെ തോത് അപകടകരമായ നിലയിലാകും.
മദ്യം ശരീരത്തിലെ താപനില വർധിക്കുന്നതിനും കാരണമാകും. ശീതള പനിയങ്ങളും ഈ സമയത്ത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. വളരെ വേഗത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ മാത്രമേ ചൂടുകാലത്ത് കഴിക്കാവു. ചൂടു കാലത്ത് മാംസാഹാരങ്ങൾ കൂടുതലായി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.