ടൊമാറ്റോ സോസിനെ സൂക്ഷിച്ചില്ലെങ്കിൽ വില്ലനായി മാറും !

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (16:18 IST)
ഏത് പലഹാരമായാലും സോസില്ലാതെ കഴിക്കില്ലെന്ന അവസ്ഥയിലെത്തിയിരിക്കുന്ന നമ്മൾ. ടൊമാറ്റോ സോസിന്റെ സ്വാദുകൊണ്ട് തന്നെയാണിതെന്ന് പ്രയാതെ വയ്യ. പുതിയ കാലത്തെ എല്ലാ ഫാസ്റ്റ് ഫുഡിനോപ്പവും ജങ്ക് ഫുഡിനോടൊപ്പവും ടൊമാറ്റോ സോസും ഒരു പ്രധാനന കോമ്പിനേഷനാണ്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് അപകടകാരിയായി മാറും എന്നത് നമ്മൾ മനസിലാക്കണം.
 
ദിർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനയി പല തരത്തിലുള്ള രാസ പദാർത്ഥങ്ങൾ ചേർത്താണ് ടൊമാറ്റോ കെച്ചപ്പ് തയ്യാറാക്കുന്നത്. ഇത് ശരീരത്തിന് അത്യന്തം ഹാനികരമാണെന്ന് പ്രത്യേകിച്ച് പരയേണ്ടതില്ലല്ലോ. സ്ഥിരമയുള്ള ടൊമാ‍റ്റൊ സോസിന്റെ ഉപയോഗം പ്രമേഹത്തിനും രക്ത സമ്മർദ്ദത്തിനും കാരണമാകും.
 
ആരോഗ്യത്തിന് ഗുണകരമായ യാതൊരു പദാർത്ഥവും ടൊമാറ്റോ കെച്ചപ്പിലില്ല എന്നതാണ് വാസ്തവം. തിളപ്പിച്ച് വാറ്റിയെടുത്ത വിനാഗിരിയാണ് ടൊമറ്റോ സോസിൽ ഉപയോഗിക്കുന്നത്. ഇത് നിരവധി ആരോഗ്യ പ്രസനങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article