മിക്കപ്പോഴും വ്യായാമം ചെയ്യുമ്പൊൾ ടി വി ഓൺചെയ്യുകയോ, മൊബൈലിൽ പാട്ടുകേൾക്കുകയോ ചെയ്യുന്ന പ്രകൃതക്കാരാണ്. കൂടുതൽ പേരും. ആ സമയം അലപം റിലാക്സ് ചെയ്യാം എന്ന ചിന്തയുള്ളതുകൊണ്ടാണിത്. എന്നാൽ ഇത് അത്ര നല്ല ശീലമല്ല. വിപരീത ഫലങ്ങൾ ഉണ്ടാക്കും എന്നെല്ലാമാണ് പാലരും പറയാറുള്ളത്,
അതേസമയം ഈ വിഷയത്തിൽ പഠനം നടത്തിയ ഒട്ടാവ യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഗവേഷകർ കണ്ടെത്തിയത് മറ്റൊന്നാണ്. 15 വയസ് പ്രായമുള്ള 24 ആൺകുട്ടികളിൽ ഇഷ്ട വീഡിയോ കളും പാട്ടുകളുംകേൽക്കാനാനുവദിച്ച് വ്യായാമം ചെയ്യിച്ചാണ് പഠനം നടത്തിയത്. ഈ പഠനത്തിൽ ദോഷകരമായി ഒന്നും കണ്ടെത്തിയില്ല എന്ന് മാത്രമല്ല, കുട്ടികൾ കൂടുതൽ ഊർജസ്വലരായി മാറി എന്നും പഠനം പറയുന്നു.