മദ്യപിക്കുന്നവർ മറന്നുപോകരുത് ഇക്കാര്യങ്ങൾ !

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (14:19 IST)
മദ്യപാനം എത്രയൊക്കെ ആരോഗ്യത്തിന് ഹാനികരമാണ് എന്നു പറഞ്ഞാലും മദ്യത്തിന്റെ ആവശ്യത്തിലോ മദ്യപിക്കുന്നവരുടെ എണ്ണത്തിലോ കുറവു വരുന്നില്ല എന്നത് വലിയ ഒരു യാഥാർത്ഥ്യമാണ്. മദ്യം നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാതെയാണ് പലരും മദ്യപിക്കുന്നത്. 
 
ശരീരരത്തിനും മനസിനും വലിയ തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് മദ്യപാനം സൃഷ്ടിക്കുക.  ഉറക്കക്കുറവിൽ തുടങ്ങി മാരകമായ അസുഖങ്ങളിലേക്ക് ഇത് നമ്മേ കൊണ്ടുചെന്നെത്തിക്കും. മദ്യം ഉള്ളിൽ ചെല്ലുന്നതോടെ ശരീരം കൂടുതൽ തളരും. ഉറക്കക്കുറവ് അനുഭവപ്പെട്ട് തുടങ്ങും ഇത് മാനസിക സംഘർഷങ്ങളിലേക്കും നയിക്കും. 
 
മദ്യപിക്കുന്നവരൂടെ ശരീരത്തിൽ ജലാംശം എപ്പോഴും കുറവായിരിക്കും ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാ‍ധിക്കും. ആൽക്കഹോളിൽ അടങ്ങിയിരിക്കുന്ന അമിത അളവിലുള്ള കലോറി പൊണ്ണത്തടി, അമിതഭാരം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും. രക്തത്തിലെ പഞ്ചസരയുടെ അളവ് വർധിക്കുന്നതിനും മദ്യപാനം കാരണമാകും.  

അനുബന്ധ വാര്‍ത്തകള്‍

Next Article