കൌമാരത്തിൽ തന്നെ കേൾവിശക്തി കുറയുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതിയ പഠനം

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (13:02 IST)
കൌമാരക്കാർക്കിടയിൽ കേൾവിശക്തി കുറഞ്ഞു വരുന്നതായി കണ്ടെത്തൽ. ബ്രസീലിലെ സവോ പോളോ സർവകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഗുരുതരമായ കണ്ടെത്തലുള്ളത്. കൌമാരക്കാർക്കിടയിൽ കൃത്യമായ ഇടവേലകളിൽ ചെവിയിൽ അനുഭവപ്പെടുന്ന മൂളൽ ഇതിന്റെ ലക്ഷണമാണെന്നും പഠനം പറയുന്നു. 11നും 17നുമിടയിലുള്ള പ്രായക്കാരിലാണ് ഗവേഷണം നടത്തിയത്. 
 
ടിനിറ്റസ്  എന്നാണ് ചെവിയിൽ അനുഭവപ്പെടുന്ന ഈ മൂളലിനു പറയുന്നത് ഇത് കേൾവിശക്തിയിൽ തകരാറുകളുടെ മുന്നറിയിപ്പാണ് എന്ന് പഠനത്തിൽ പറയുന്നു. ഇത് അവഗണിക്കുന്നത് ഭാവിയിൽ വലിയ കേൾവി പ്രശ്നങ്ങളിലേക്കോ കേൾവി തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്കോ കൊണ്ടെത്തിച്ചേക്കാം എന്നാണ് പഠനത്തിലെ വെളിപ്പെടുത്തൽ.
 
അമിതമായി ശബ്ദത്തിൽ ഇയർ ഫോണിൽ പാട്ടുകൾ കേൽക്കുന്നതുവഴിയും, അമിത ശബ്ദത്തിലുള്ള ഡി ജെ, പാർട്ടി മൂസിക്കുകൾ കേൾക്കുന്നതിലൂടെയും എന്തിന് ഇയർ ബഡ്സ് ഉപയോഗം മൂലവുമെല്ലാം ഇത് വരാം എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article