സ്ത്രീകളും പുരുഷന്മാരും ഇക്കാലത്ത് ഒരു പോലെ നേരിടുന്ന ഒരു പ്രശ്നമാണ് നടു വേദന. ആധുനിക കാല;ത്തെ ജോലികളാണ് ഇതിന് പ്രധാന കാരണം. കൂടുതൽ നേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ നടുവേദന കൂടുതലായും കണ്ടുവരുന്നുണ്ട്. നടുവേദനയെ ഒഴിവാക്കാൻ നമ്മൾ നിത്യം ചെയ്യുന്ന പല കാര്യങ്ങളിലും അല്പം ശ്രദ്ധ നൽകിയാൽ മതി.
ഉറങ്ങാൻ കിടക്കുമ്പോഴാണ് ആദ്യ ശ്രദ്ധിക്കേണ്ടത്. കിടക്കകൾ വളരെ പ്രധാനമാണ്. നട്ടെല്ലിന്റെ വളവുള്ള ഭാഗത്തിന് കൃത്യമായി സപ്പോർട്ട് നൽകുന്ന തരത്തിലുള്ളതായിരിക്കണം കിടക്കകൾ. ശരിയല്ലാത്ത കിടക്ക പ്രശ്നങ്ങൾ കൂടുതൽ സങ്കിർണ്ണമാകുന്നതിന് കരണമാകും. കീടക്കുമ്പോൾ തലയിണ ഒഴിവാക്കുന്നതാണ് ഉത്തമം. അത്ര നിർബന്ധമെങ്കിൽ മാത്രം അധികം കട്ടിയില്ലാത്ത മൃദുവായ തലയിണ ഉപയോഗിക്കാം.
ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് നടു വേദന കൂടുതൽ കണാറുള്ളത്. അതിനാൽ ഇടവേളകളിൽ നീണ്ടു നിവരുകയും ഇടക്ക് നടക്കുകയും ചെയ്യുന്നത് ശീലമാക്കുക. ഇരിക്കുന്ന കസേരകൾ നട്ടെലിന്ന് സപ്പോർറ്റ് നൽകുന്നതാണെന്ന് ഉറപ്പു വരുത്തുക. വ്യായമമില്ലായ്മയും നടു വേദനക്ക് കാരണമാകാറുണ്ട് ദിവസവും കുറച്ച് നേരം വ്യായമങ്ങൾക്കായി മാറ്റി വക്കുന്നത് നല്ലതാണ്. എന്നാൽ നടു വേദനക്ക് ചികിത്സ തേടിയിട്ടുള്ള ആളുകൾ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ വ്യായാമങ്ങൾ ചെയ്യാവു.