സോയാ മിൽക് എന്നത് സോയാബീനിൽ നിന്നും വേർതിരിച്ചേടുക്കുന്ന സസ്യജന്യമായ പാലാണ്. ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പാനിയമാണ് സോയാ മിൽക്. അതിനാൽ തന്നെ മികച്ച ആരോഗ്യത്തിനു വേണ്ടിയും ഡയറ്റിങ്ങിനുമെല്ലാം സോയാ മിൽക് നിരവധി പേർ നിർദേശിക്കാറുണ്ട്. കൊഴുപ്പില്ലാത്ത സോയ മിൽക്കിൽ വലിയ അളവിൽ പ്രോട്ടിനും മറ്റു ജീവകങ്ങളും അടങ്ങിയിരിക്കുന്നു എന്നതിനാലാണ് ഇത്.
അമിതവണ്ണമുള്ള പുരുഷൻമാരിലാണ് ഇത് കൂടുതൽ സംഭവിക്കുന്നത് എന്നും കണ്ടെത്തി. സോയ മിൽക്കും മറ്റു സോയ ഉത്പന്നങ്ങളും പുരുഷന്മാരിൽ ഉദ്ധാരണക്കുറവിനു ഹൈപ്പോസെക്ഷ്വാവിലിറ്റിക്കും കാരണമാകും എന്ന് പല പഠനങ്ങളും പറയുന്നു. പുരുഷന്മാരിൽ ടെസ്ടൊസ്റ്റിറോൺ ഹോർമോൺ ക്രമാതീതമായി കുറയുന്നതിനാലാണ് ഇത് സംഭവിക്കുന്നത് എന്നും പഠനങ്ങൾ ചൂണ്ടിക്കട്ടുന്നു.