വെറുതെ ഐസ് കഴിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിച്ചോളു

വ്യാഴം, 14 ജൂണ്‍ 2018 (17:19 IST)
വെറുതെ ഐ ക്യൂബ് കഴിക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. വെറുതെ ഒരു രസത്തിനോ ഉള്ള് തണുപ്പിക്കാനൊ ഒക്കെ ചെയ്യുന്ന ഇക്കാര്യത്തിന് നമ്മുടെ ശാരീരിക മാനസിക ആരൊഗ്യത്തെ തകർക്കാൻ കഴിയും എന്ന് പറഞ്ഞൽ നിങ്ങഓൾ ഒരുപക്ഷേ വിശ്വസിക്കില്ല. എന്നാൽ സത്യമാണ്. ഐസ് വെറുതെ കഴിക്കുന്നത് അത്യന്തം ദോഷകരമാണ്.
 
നമ്മുടെ പല്ലിനാണ് ഇത് ആദ്യം ആഘാതം ഏൽപ്പിക്കുക. ഐസ് വെറുതെ കഴിച്ചാൽ പല്ലിന്റെ ഇനാമൽ നഷ്ടാമാകൂന്നതിന് കാരണമാകും. മോണകളിൽ അണുബാധയുണ്ടാകാനും സാധ്യത കൂടുതലാണ്. പല്ലിന്റെ സ്വാഭാവിക നഷ്ടപ്പെടുന്നതോടുകൂടി പല്ലു പുളിപ്പ് അനുഭവപ്പെടും.
 
വെറുതെ ഐ കഴിക്കുന്നത് വിളർച്ച വരുന്നതിനും കാരണമായേക്കാം. ഇനി മാനത്സിക ആരോഗ്യത്തിന്റെ കാര്യം. ഐസ് കഴിക്കുന്നത് തന്നെ ഒരു ഈറ്റിംഗ് ഡിസോഡറായാണ് കണക്കാക്കപ്പെടുന്നത്. ഐസ് കഴിക്കുന്നവരിൽ അമിതമായ ആശങ്ക, സ്ട്രെസ് എന്നിവ കാണപ്പെടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍