ഗോതമ്പ് മുളപ്പിച്ച ജ്യൂസ് കുടിക്കാം; ശരീരം നിങ്ങൾ പറയുന്നത് കേൾക്കും !

ബുധന്‍, 30 മെയ് 2018 (14:40 IST)
ഗോതമ്പ് മുളപ്പിച്ച ജ്യൂസ് ക്യാൻസറിനെ പോലും അകറ്റി നിർത്തും എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ഏത് പ്രായക്കാർക്കും ആരോഗ്യ സംരക്ഷണാർത്ഥം കഴിക്കാവുന്ന ഒന്നാണ് ഗോതമ്പ് മുളപ്പിച്ച ജ്യൂസ്. വീട്ടിൽ തന്നെ ഇതു എളുപ്പത്തിൽ ഉങ്ങാക്കാനും സാധിക്കും.
 
മിനറലുകളും വിറ്റാമിനുകളും വലിയ അളവിൽ ഇതിൽ ആടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ദഹന പ്രകൃയയെ മെച്ചപ്പെടുത്താനും ഈ ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും. 
 
12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ഗോതമ്പ് ട്രെയിലോ പരന്ന പാത്രത്തിലൊ ഒരിഞ്ച് കനത്തിൽ മണ്ണ് നിറച്ച അതിൽ വിതറുക. അതിന് ശേഷം ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ ഒരു തുണികൊണ്ട് മൂടുക. രണ്ട് നേരം വെള്ളം തളിക്കണം. നാല് ദിവസം കൊണ്ട് ഗോതമ്പ് മുള പൊട്ടും.  
 
മുളപൊട്ടിയതിന് അല്പം നീളം വച്ചു കഴിഞ്ഞാൽ പിന്നീട് നേരിട്ടല്ലാതെ  സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വക്കുക. പിന്നിട് നന്നായി വെളിച്ചം നൽകാം. തുടർന്ന് 10 ദിവസത്തിനുള്ളിൽ മുളകൾ ജ്യൂസുണ്ടാക്കാൻ പാകമാകും. ഇതിനു ശേഷം മുളമാത്രം മുറിച്ചെടുത്ത് ജ്യൂസടിക്കാം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍