ചെറുകുടലില്‍ കാണുന്ന ബാക്ടീരിയകള്‍ അമിതവണ്ണത്തേയും ടൈപ്പ് 2 പ്രമേഹത്തേയും പ്രതിരോധിക്കുമെന്ന് പഠനം. 100000 ട്രില്യണിലധികം ബാക്ടീരിയകളാണ് കുടലില്‍ ഉള്ളത്. ഇതില്‍തന്നെ 1000കണക്കിന് വ്യത്യസ്ത തരത്തിലുള്ള സൂക്ഷ്മാണുക്കളും ഉണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ സ്‌കൂള്‍ ഓഫ് മെഡിസിനാണ് പഠനം നടത്തിയത്.