അമിതവണ്ണമുള്ള എല്ലാവര്‍ക്കും പ്രമേഹം ഉണ്ടാകുന്നില്ല, കാരണം അറിയാമോ?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 ജൂണ്‍ 2022 (11:07 IST)
അമിതാഹാരവും വ്യായാമക്കുറവുമാണ് അമിതവണ്ണത്തെ ഉണ്ടാക്കുന്നത്. ഇത്തരക്കാരില്‍ ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ എല്ലാ അമിതവണ്ണക്കാരിലും പ്രമേഹം ഉണ്ടാകുന്നില്ല. ഇതിനുകാരണം കുടലിലെ ചില ബാക്ടീരിയകളുടെ പ്രവര്‍ത്തനമാണ്. എക്‌സ്പിരിമെന്റല്‍ മെഡിസിനിലാണ് ഇത്തരമൊരു പഠനം വന്നത്. കുടലിന്റെ ശരിയായ ആരോഗ്യത്തിന് പ്രോബയോട്ടിക് ബാക്ടീരിയകളുടെ സാനിധ്യം അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരീരത്തിന്റെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതും മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും ഈ ബാക്ടീരിയകള്‍ക്ക് കഴിയും. 

അനുബന്ധ വാര്‍ത്തകള്‍

Next Article