പ്രമേഹം, ഹൃദ്രോഗം: ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രം

വെള്ളി, 8 ജൂലൈ 2022 (19:01 IST)
ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. വിൽപ്പനയ്ക്കായി ഉത്പാദകർ നിശ്ചയിക്കുന്ന വിലയും മരുന്ന് വാങ്ങുമ്പോൾ രോഗി നൽകുന്ന വിലയും തമ്മിലുള്ള ട്രേഡ് മാർജി കണക്കിലെടുത്ത് ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
 
പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ,വൃക്ക രോഗങ്ങൾ തുടങ്ങി ഗുരുതര രോഗങ്ങൾക്ക് പതിവായി കഴിക്കുന്ന മരുന്നുകളുടെ വില കുറയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. തുടക്കമെന്ന നിലയിൽ ക്യാൻസർ മരുന്നുകളുടെ വില കുറച്ചു. സമാനമായ നടപടി മറ്റ് മരുന്നുകളുടെ കാര്യത്തിലും സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍