രോഗപ്രതിരോധത്തിന് ഇഞ്ചിച്ചായ

Webdunia
ഞായര്‍, 26 ഏപ്രില്‍ 2020 (11:09 IST)
അടുക്കളയിൽ നമ്മൾ എല്ലായിപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. വയറുവേദന, ജലദോഷം,പനി തുടങ്ങിയവക്കെതിരെയെല്ലാം നമ്മൾ ഇഞ്ചി സാധാരണയായി ഉപയോഗിക്കാറുള്ളതാണ്.ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ രോഗപ്രതിരോധ ശക്തിയും ഇഞ്ചി ഉപയോഗിക്കുമ്പോൾ മെച്ചപ്പെടുന്നു.
 
അണുബാധകളെ അകറ്റാൻ ദിവസവും ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തണം എന്നാണ് ആയുഷ് മന്ത്രാലയവും ഇപ്പോൾ പറയുന്നത്. അപ്പോൾ ദിവസവും ഒരു ഇഞ്ചിച്ചായ തന്നെയായാലോ. എന്തെല്ലാമാണ് കക്ഷിയുടെ ഔഷധഗുണങ്ങൾ എന്ന് നോക്കാം.
 
ജലദോഷവും പനിയും അകറ്റുന്നതിനും ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഇഞ്ചി ഉത്തമമാണ്. ഇഞ്ചി രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും കൊളസ്‌ട്രോൾ കുറയ്‌ക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കാൻസർ തടയുന്നതിനും ഇഞ്ചിയുടെ ഉപയോഗം നല്ലതാണ്.
Next Article