രാത്രി ഷിഫ്റ്റുകളിലെ ജോലി കാന്‍‌സറിന് കാരണമാകും

Webdunia
ഞായര്‍, 22 ജൂലൈ 2018 (16:28 IST)
ജീവിതം മെച്ചപ്പെടുത്തുന്നതിന് ജോലിഭാരം നോക്കാതെ ഓഫീസുകളിലും തൊഴില്‍ സ്ഥലങ്ങളിലും സമയം ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും.

പണം സമ്പാദിക്കാന്‍ കഴിയുമെങ്കിലും ഇതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ശക്തമാകുമെന്നതാണ് പ്രധാന തിരിച്ചടി.

ഐടി കമ്പനികളിലും മറ്റു ഉറക്കം നഷ്‌ടപ്പെടുത്തി ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. രാത്രി ഷിഫ്റ്റുകളിലെ ജോലി കാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സ്‌ത്രീകളെയാണ് രാത്രികാ‍ല ഷിഫ്റ്റുകള്‍ കൂടുതല്‍ തിരിച്ചടിയാകുക. ചർമാർബുദം, സ്തനാർബുദം, ശ്വാസകോശാർബുദം ഇവയാകും സ്‌ത്രീകളെ കാത്തിരിക്കുന്നത്.

വിപരീതമായി ഉറങ്ങുകയും ഉണരുകയും ചെയ്യുമ്പോള്‍ ജൈവഘടികാരത്തിനു മാറ്റം വരുമ്പോള്‍ ശരീരം പ്രതികരിക്കുന്നതാണ് കാന്‍‌സറിന് കാരണമാകുന്നത്.

‘കാന്‍സര്‍, എപ്പിഡെമിയോളജി, ബയോമാർക്കേഴ്സ് ആന്‍ഡ് പ്രിവൻഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article