എറണാകുളം മെഡിക്കല്‍ കോളേജില്‍ നാളെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിക്കും

ശ്രീനു എസ്

ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (18:09 IST)
എറണാകുളം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 10-ാം തീയതി രാവിലെ 11.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ആര്‍ദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആര്‍ ലാബ്, മോര്‍ച്ചറി, പവര്‍ ലോണ്‍ട്രി, ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി മെഷീന്‍, സിസിടിവി തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്യുന്നത്. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി., പി.ടി. തോമസ് എം.എല്‍.എ., ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
 
മെഡിക്കല്‍ കോളേജിന്റെ ത്വരിത വികസനം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് ഈ പദ്ധതികളുടെ പൂര്‍ത്തീകരണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംഭവിച്ച നിപ വെറസിനെതിരായ പോരാട്ടത്തിലും ഇപ്പോള്‍ നടക്കുന്ന കൊറോണ വൈറസിനെതിരായ പോരാട്ടത്തിലും മെഡിക്കല്‍ കോളേജ് ചെയ്ത സേവനം വളരെ വലുതാണ്. അതിനാല്‍ തന്നെയാണ് മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ എറണാകുളം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. ഈ പദ്ധതികളോടെ മെഡിക്കല്‍ കോളേജില്‍ വലിയ സൗകര്യങ്ങളാണ് ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍