ആസ്‌തമയുള്ളവര്‍ ജീവിതശൈലിയില്‍ വളരെയേറെ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. ഭക്ഷണ കാര്യത്തില്‍ പുലര്‍ത്തേണ്ട ചില കാര്യങ്ങള്‍ ഒരിക്കലും മറക്കാതിരിക്കുകയാണ് അത്യാവശ്യം. ചികിത്സയ്‌ക്കൊപ്പം തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന ആരോഗ്യ പ്രശ്‌നമാണ് ആസ്‌തമ.
പതിവായി മത്സ്യം കഴിക്കുന്നത് ആസ്‌തമ ബുദ്ധിമുട്ടുകള്‍ അകറ്റുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 70 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനങ്ങള്‍. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായടങ്ങിയ മീനെണ്ണയും ആസ്ത്മയുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കും.
ചില എന്‍-3 ഫാറ്റി ആസിഡുകള്‍(കടല്‍മത്സ്യങ്ങളില്‍ നിന്നുണ്ടാക്കുന്ന എണ്ണയിലുള്ളത്) ആസ്ത്മ രോഗങ്ങള്‍ 62 ശതമാനത്തോളം കുറയ്ക്കുമ്പോള്‍ എന്‍-6 ഫാറ്റി ആസിഡുകള്‍ (സസ്യ എണ്ണകള്‍) അധികമായി കഴിക്കുന്നത് ആസ്ത്മ 67 ശതമാനം വര്‍ദ്ധിപ്പിക്കും.
ധാരാളം വെള്ളം കുടിക്കുന്നത് ആസ്‌തമയുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്തും. മത്തങ്ങയുടെ കുരുവും സാൽമൺ മത്സ്യവും കഴിക്കുന്നത് ഏറെ നല്ലതാണ്. ഇവ ലഭ്യമായില്ലെങ്കില്‍ ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാണ്.
കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം ബീൻസ്, ക്യാബേജ്, സവാള, ഇഞ്ചി എന്നിവ കഴിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണം.