ഫോണിൽ വോളിയം കൂട്ടുമ്പോൾ 60 ശതമാനത്തിനു മുകളിലേക്ക് പോകണമെങ്കിൽ ഒരു മെസെജ് തെളിയാറുണ്ട്. ഇനിയും വോളിയം കൂട്ടിയാൽ ചെവിക്ക് തകരാർ ഉണ്ടാകാം എന്ന്. എന്നാൽ, ഈ വാണിംഗ് അവഗണിച്ച് നാം ഫുൾ വോളിയത്തിൽ തന്നെയാകും പാട്ട് കേൾക്കുക. പുതിയ തരം ഇയർഫോണുകൾ ചെവി മുഴുവൻ അടഞ്ഞിരിക്കുന്ന ടൈപ്പ് ആണ്. അതിനാൽ സൌണ്ട് മുഴുവൻ ചെവിക്കകത്തേക്ക് തന്നെയാണ് ചെല്ലുക.
സ്ഥിരമായി ഇത്തരത്തിൽ പാട്ടുകൾ കേൾക്കുകയാണെങ്കിൽ ചെവിയിലെ സൂഷ്മ രശ്മികളിൽ തുള വീഴുകയോ പൊട്ടുകയോ ചെയ്യാം. ചിലർക്ക് ഇത് മൂലം കേൾവിക്കുറവ് ഉണ്ടാകാറുണ്ട്. ദീര്‍ഘനേരം ഇയർഫോണിൽ പാട്ടു കേള്‍ക്കുന്നതാണ് കേൾവിശക്‌തി തകരാറിലാക്കുന്നത്. 10 മിനിറ്റ് പാട്ട് കേട്ട ശേഷം അഞ്ചു മിനിറ്റ് ചെവിക്ക് വിശ്രമം നല്‍കണം. അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ചെവിക്കുള്ളിലെ രക്‌തക്കുഴലുകള്‍ ചുരുങ്ങുകയും രക്‌തസമ്മർദം വർദ്ധിക്കുകയും ചെയ്യും.