ഇവയെല്ലാം കഴിച്ച് ആര്‍ത്തവ സമയത്തെ അവശതകള്‍ ഇല്ലാതാക്കാം!

ശനി, 13 ഏപ്രില്‍ 2019 (20:24 IST)
ആര്‍ത്തവ സമയത്തെ ജീവിതം ദുരിത പൂര്‍ണ്ണമാണെന്നാണ് ഭൂരിഭാഗം സ്‌ത്രീകളുടെയും അഭിപ്രായം. ആരോഗ്യ പ്രശ്‌നങ്ങളും ശാരീരിക വിഷമതകളുമാണ് ഇതിനു കാരണം. ആര്‍ത്തവ വേദന ഹൃദയാഘാതത്തിന് തുല്യമെന്ന വിലയിരുത്തലുമുണ്ട്.

ആര്‍ത്തവ സമയത്ത് രൂക്ഷമാകുന്ന വയറുവേദന, ദേഷ്യം, വിഷാദം, ശരീരവേദന, തലവേദന എന്നീ പ്രശ്‌നങ്ങളാണ് ഭൂരിഭാഗം സ്‌ത്രീകളെയും വലയ്‌ക്കുന്നത്. എന്നാല്‍, ഭക്ഷണ ക്രമത്തില്‍ നിസാരമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വിഷമതകള്‍ പരിധിവരെ കുറയ്‌ക്കാം എന്നാണ് വിദഗ്ദര്‍ പറയുന്നത്.

ചായയും വെള്ളവും ധാരാളം കുടിക്കുക, കൊഴുപ്പ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക, പഴ വര്‍ഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഈ ആഹാരക്രമം തുടര്‍ന്നാല്‍ ആര്‍ത്തവ സമയത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്‌ക്കാം. ആര്‍ത്തവസമയത്തുള്ള മദ്യപാനം, പുകവലി, ലഹരിമരുന്ന് ഉപയോഗം എന്നിവ ആരോഗ്യം നശിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍