ഇവ മറ്റുള്ളവരുമായി പങ്കിടരുത്, പ്രത്യേകം ശ്രദ്ധിയ്ക്കണം !

Webdunia
വ്യാഴം, 4 ജൂണ്‍ 2020 (15:49 IST)
പല വസ്തുക്കളും പങ്കിട്ട് ഉപയോഗിയ്ക്കുന്ന രീതി നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ അസുഖങ്ങളെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ് അത്. സോപ്പ് ഒന്നിലധികം പേര്‍ ഉപയോഗിച്ചാല്‍ ത്വക്ക്‌രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലാണ്.ഒരാള്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട് .ഒരാള്‍ ഉപയോഗിക്കുന്ന ഹെഡ്‌ഫോണ്‍ ഒരുകാരണവശാലും മറ്റൊരാള്‍ ഉപയോഗിക്കരുത്. ഹെഡ്‌ഫോണ്‍ വഴി ബാക്ടീരിയകള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരും.  ലിപ്സ്റ്റിക്കും ഇത്തരത്തിൽ ഉപയോഗിച്ചുകൂടാ. പലതരം വൈറസുകള്‍ പകരാനും, ത്വക്ക്‌രോഗങ്ങള്‍ ഉണ്ടാകാനും കാരണമാകും.
 
കുളിക്കാനുള്ള ടവൽ‍, തോര്‍ത്ത് എന്നിവ ഒന്നിലധികം പേര്‍ ഉപയോഗിച്ചാല്‍ പലതരം ത്വക്ക്‌രോഗങ്ങള്‍ പകരാന്‍ കാരണമാകും. ഷേവ് ചെയ്യാന്‍ ഉപയോഗിക്കുന്ന റേസര്‍ മറ്റൊരാള്‍ ഉപയോഗിക്കരുത്. ഇത് ഫംഗസ് ബാക്ടീരിയ വൈറസ് എന്നിവ പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ടൂത്ത് ബ്രഷ് പങ്കു വെച്ചാൽ വായ്പ്പുണ്ണ്, ബാക്ടീരിയല്‍ ഇന്‍ഫെക്ഷൻ തുടങ്ങിയവ ഉണ്ടാകും. മറ്റൊരാള്‍ ഉപയോഗിക്കുന്ന തൊപ്പിയും ഹെല്‍മെറ്റ് എന്നിവയും മറ്റൊരാളുമായി പങ്കുവച്ച് ഉപയോഗിയ്ക്കുന്നത് നല്ലതല്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article