ഈ രോഗമുള്ളവരില്‍ ലൈംഗികതയോട് താല്‍പര്യം കുറയും; അറിഞ്ഞിരിക്കാം ലക്ഷണങ്ങള്‍

Webdunia
ശനി, 18 ഫെബ്രുവരി 2023 (09:52 IST)
മനുഷ്യജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ലൈംഗികത. നല്ല ആരോഗ്യത്തിനു ലൈംഗികത കൂടിയേ തീരൂ. എന്നാല്‍ ചിലരില്‍ ലൈംഗികതയോട് താല്‍പര്യക്കുറവ് കാണാറില്ലേ? ഇതിനു പിന്നില്‍ പല ഘടകങ്ങളുണ്ടാകും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം. നിങ്ങള്‍ക്ക് തുടര്‍ച്ചയായി സെക്‌സിനോട് താല്‍പര്യക്കുറവ് ഉണ്ടെങ്കില്‍ അത് ചിലപ്പോള്‍ പ്രമേഹരോഗം ഉള്ളതിനാല്‍ ആണ്. 
 
പ്രമേഹരോഗം ലൈംഗികപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് പഠനങ്ങള്‍. നിങ്ങള്‍ക്ക് ലൈംഗിക പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ പ്രമേഹ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. പ്രമേഹരോഗികളായ പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ലൈംഗിക താല്‍പര്യക്കുറവ് എന്നിവയാണ് പ്രമേഹ രോഗികളില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍. പ്രമേഹം തിരിച്ചറിയുന്ന ഘട്ടം മുതല്‍ കൃത്യമായ ചികിത്സ സ്വീകരിക്കുന്നത് ലൈംഗിക ആരോഗ്യത്തിനു നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article