രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത് 1226 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ ഈ സംസ്ഥാനത്ത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 ജനുവരി 2024 (12:17 IST)
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചത് 1226 പേര്‍ക്ക്. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദത്തിന്റെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കര്‍ണാടകയില്‍ 234 കേസുകളും ആന്ധ്രാ പ്രദേശില്‍ 189 കേസുകളും സ്ഥിരീകരിച്ചു.
 
കേരളത്തില്‍ 156 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 88കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഉത്തര്‍ പ്രദേശില്‍ ഏഴുകേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 16 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article