ചുമയ്‌ക്കൊപ്പം ഈ അവസ്ഥകള്‍ നേരിടുന്നുണ്ടോ ?; എങ്കില്‍ സൂക്ഷിക്കുക!

Webdunia
ശനി, 17 ഓഗസ്റ്റ് 2019 (16:44 IST)
മഴക്കാലത്ത് പനിയും ചുമയും ഉണ്ടാകുന്നത് സാധാരണമാണ്. മാറി വരുന്ന കാലാവസ്ഥയുടെ ഭാഗമായി രോഗങ്ങള്‍ പിടിക്കപ്പെടും. മികച്ച വൈദ്യസഹായം തേടുക എന്നതാണ് ഇതിനുള്ള ഏകപ്രതിവിധി. എന്നാല്‍, പനിയും ജലദോഷവും മാറിയിട്ടും തുടര്‍ന്നു നില്‍ക്കുന്ന ചുമ ഭയക്കേണ്ടതാണ്.

നീണ്ടു നില്‍ക്കുന്ന ചുമ മറ്റു പല രോഗങ്ങളുടെയും സൂചനകളാണ്. ചുമയോടൊപ്പം ധാരാളം കഫം, കഫത്തിനു മഞ്ഞ അല്ലെങ്കിൽ പച്ച നിറം, രക്താംശം, ദുർഗന്ധം, ഒപ്പം പനി, നെഞ്ചുവേദന, ശ്വാസംമുട്ടൽ, ശരീരം മെലിയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.

ശാരീരികമായ ചില അവസ്ഥകളും പ്രശ്‌നങ്ങളും ചുമ നീണ്ടു നില്‍ക്കാന്‍ കാരണമാകും. സബ് കൺജങ്റ്റൈവൽ ഹെമറേജ് എന്നിവ അപകട സൂചനകളാണ്.

കൂടാതെ ചുമയെത്തുടർന്നുള്ള ഛർദി, ഉറക്കമില്ലായ്മ, നിയന്ത്രണമില്ലാതെ മൂത്രമോ മലമോ പോകുക, ചുമയ്ക്കൊപ്പം ഗർഭപാത്രം ഇറങ്ങിവരുന്ന അവസ്ഥ എന്നിവയും അപായ സൂചകങ്ങളാണ്. ഒരു ഡോക്‍ടറെ കണ്ട് വൈദ്യ സഹായം തേടുകയാണ് അത്യാവശ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article