ടൈപ്പ്-2 ഡയബറ്റീസ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വൃക്ക രോഗ ചികില്‍സയില്‍ ആസ്ട്രാസെനെക്കയുടെ ഡാപാഗ്ലിഫ്ളോസിന്‍ ഫലപ്രദം

ശ്രീനു എസ്

ശനി, 13 ഫെബ്രുവരി 2021 (13:41 IST)
തിരുവനന്തപുരം: വിട്ടുമാറാത്ത വൃക്കരോഗമുളളവരുടെ ചികില്‍സയ്ക്കുള്ള ആന്റി ഡയബറ്റിക് മരുന്നായ ഡാപാഗ്ലിഫ്ളോസിന്റെ ഇന്ത്യയിലെ വിതരണാവകാശം പ്രമുഖ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനെക്കയ്ക്കു ലഭിച്ചു. ഇന്ത്യയിലെ നെഫ്റോളജി രംഗത്തേക്കുള്ള ഡാപാഗ്ലിഫ്ളോസിന്‍ 10എംജി ടാബ്ലറ്റിന്റെ കടന്നുവരവിനാണ് ഈ അനുമതിയോടെ വഴി തുറക്കുന്നത്. ഗുരുതര വൃക്കരോഗമുള്ളവര്‍ക്ക് ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ മരുന്നാണ് ഡാപാഗ്ലിഫ്ളോസിന്‍. 
 
ടൈപ്പ്-2 ഡയബറ്റീസ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വൃക്ക രോഗ ചികില്‍സയില്‍ ഡാപാഗ്ലിഫ്ളോസിന്‍ ഫലപ്രദമാണെന്ന് പഠനം വെളിപ്പെടുത്തുന്നു. ഇതിന്റെ ഫലത്തെക്കുറിച്ചുള്ള പഠനം ആഗോള തലത്തില്‍ 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. 
 
ഗുരുതരമായ വൃക്ക രോഗം വലിയൊരു ആരോഗ്യ പ്രശ്നമായി മാറി കൊണ്ടിരിക്കുകയാണ്. 2015ലെ ആഗോള രോഗ ബാധ്യതാ റിപ്പോര്‍ട്ടില്‍ വൃക്ക രോഗം മരണത്തിന് കാരണമാകുന്ന 12-ാമത്തെ ആസുഖമായി കണക്കാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മരണ നിരക്ക് 37.1 ശതമാനമായി ഉയര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍